2011, മാർച്ച് 15, ചൊവ്വാഴ്ച
2011, മാർച്ച് 2, ബുധനാഴ്‌ച
വാക്യ വിശേഷങ്ങള്‍
Posted by
അജ്ഞാതന്‍
വാക്യ വിശേഷങ്ങള്‍
ഏതെങ്കിലും ഒരു ആശയത്തെ പൂര്‍ണമായി പ്രകാശിപ്പിക്കാന്‍ പര്യാപ്തമായ ഘടകമാണ് വാക്യങ്ങള്‍ .
പദങ്ങളുടെ അര്‍ത്ഥ പൂര്‍ണമായ സംയോജനം ആണ് വാക്കുകളുടെ സൃഷ്ടിക്കു കാരണമാവുന്നത് .
ചെറുതും വലുതും ആയ പദങ്ങളുടെ പരസ്പര ബന്ധവും നാമം ,ക്രിയ ,വിശേഷണ -വിശേഷങ്ങള്‍
എന്നിവ തമ്മിലും ഉള്ള ബന്ധത്തെ വ്യാകരണ ശാസ്ത്രം "ആകാംക്ഷ " എന്നാണ് പേരിട്ടിരിക്കുന്നത് .
ആകാംക്ഷാ പൂര്‍ത്തി വരത്തക്കവണ്ണം ഘടകങ്ങളെ എല്ലാം വേണ്ട വിധം വിന്യസിക്കുമ്പോള്‍
വാക്യം രൂപം കൊള്ളുകയും പൂര്‍ണമായ ആശയം രൂപം കൈവരിക്കുകയും ചെയ്യും.
ഏതൊരു വാക്യത്തിലും രണ്ടു മുഖ്യ ഘടകങ്ങള്‍ അടങ്ങിയിട്ടുണ്ടാവും .വക്താവ് എന്തിനെ പറ്റി പറയുന്നുവോ
--അതാണ് ഒരു ഘടകം ( ആഖ്യ ).. എന്ത് പറയുന്നുവോ അത് രണ്ടാമത്തെ ഘടകം . (ആഖ്യാതം )
ഒന്നുകൂടി വിശദമാക്കിയാല്‍...ഏതെങ്കിലും ഒന്ന് ഒരു സ്ഥിതിയില്‍ ഇരിക്കുന്നുവെന്നോ , ഒരു പ്രവൃത്തി ചെയ്യുന്നുവെന്നോ
പറയുമ്പോഴാണ് ഒരു വാക്യം പൂര്‍ണമാവുന്നത് .
ചൂര്‍ണിക ( കേവല വാക്യം )
സങ്കീര്‍ണ വാക്യം
അംഗാംഗി വാക്യങ്ങള്‍
മഹാ വാക്യം
ഗര്‍ഭ വാക്യം
കാരക വാക്യങ്ങള്‍ എന്നിങ്ങനെ വാക്യവിഭാഗങ്ങള്‍ പലതുണ്ട് . (വിശദമായ വായനക്ക് ആധുനിക
മലയാള വ്യാകരണം ..കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് കാണുക )
മലയാളത്തിലെ വാക്യങ്ങള്‍ സാധാരണയായി ആരംഭിക്കുന്നത് ആഖ്യയില്‍ ആയിരിക്കും .
അല്ലെങ്കില്‍ ആഖ്യ
വാക്യത്തിന്‍റെ ആദ്യ ഭാഗത്തില്‍ വരികയെങ്കിലും ചെയ്യും . വാക്യം അവസാനിക്കുന്നത് മിക്കപ്പോഴും ആഖ്യാതത്തിലാണ് . കര്‍മമോ ,മറ്റേതെങ്കിലും കാരകത്തെ കുറിക്കുന്ന നാമമോ വാക്യത്തില്‍ ഉണ്ടെങ്കില്‍ അത് ആഖ്യക്കും ആഖ്യാതത്തിനും ഇടയ്ക്ക് ,പലപ്പോഴും ആഖ്യാതത്തിനു തൊട്ടുമുന്പ് പ്രയോഗിക്കപ്പെടുന്നു .
അതായത് ആഖ്യ /കര്‍മം (മറ്റു കാരകങ്ങള്‍ ) /ആഖ്യാതം എന്ന ക്രമത്തിലാവും മിക്കവാറും മലയാളത്തിലെ സാമാന്യമായ പദക്രമം.
(തുടരും )
2011, ഫെബ്രുവരി 15, ചൊവ്വാഴ്ച
sundar raj sundar
ഒരു കുത്ത് കേസ്
ചിഹ്നനം ( രണ്ട്)
പൂര്‍ണവിരാമം അഥവാ ബിന്ദുവിനെയാണ് അടുപ്പമുള്ളവര്‍ കുത്ത് എന്ന് വിളിക്കു ന്നത്.
൧) എല്ലാ പ്രധാന വാക്യങ്ങളു ടെയും ഒടുവില്‍ ഈ അടയാളം ഉണ്ടാവണം.
വാക്യാന്തത്തില്‍ ഈ പ്രയോഗം
നിശ്ശേഷം നിര്‍ത്തണം എന്ന് സൂചിപ്പിക്കുന്നു.
ഉദാ. ഏവര്‍ക്കും എന്‍റെ ഹൃദയം നിറഞ്ഞ നബിദിനാശംസകള്‍.
വാക്യാന്തത്തില്‍ ഈ പ്രയോഗം
നിശ്ശേഷം നിര്‍ത്തണം എന്ന് സൂചിപ്പിക്കുന്നു.
ഉദാ. ഏവര്‍ക്കും എന്‍റെ ഹൃദയം നിറഞ്ഞ നബിദിനാശംസകള്‍.
൨) ചുരുക്കെഴുത്തുകള്‍ക്ക് ശേഷം ബിന്ദു നിര്‍ബന്ധം
ഉദാ.
മി.( മിസ്റ്റര്‍ )
ഡോ.(ഡോക്റ്റര്‍ )
ക്രി.വി. (ക്രിയാവിശേഷണം)
കേ.പാ. (കേരള പാണിനീയം)
ശ്രീ. (ശ്രീമാന്‍)
സ്വ. ലേ. (സ്വന്തം ലേഖകന്‍ )
കി. മീ. (കിലോ മീറ്റര്‍ )
൩) രൂപയും പൈസയും ദശാംശ ഗുണിതത്തിന് ഉപയോഗിച്ചിരിക്കുന്നതിനാല്‍ പൈസക്ക് മുന്‍പില്‍
പൂര്‍ണ വിരാമം ചേര്‍ക്കാറുണ്ട്.
ഉദാ. 5 .10 , 9 .99
൩) ഗവേഷണ/ നിയമ പ്രബന്ധ ങ്ങള്‍ പോലുള്ളവയില്‍ അദ്ധ്യായം , ശീ ര്‍ഷകം , ഉപ ശീ ര്‍ഷകം എന്നിവ വേര്‍തിരിക്കാന്‍
ബിന്ദു ഉപയോഗിക്കാം
ഉദാ. കേ.ഇ ആര്‍. 8 . 6 .5 (എട്ടാം അദ്ധ്യായം, ആറാം ശീ ര്‍ഷകം , അഞ്ചാം ഉപശീ ര്‍ഷകം ....)
2011, ഫെബ്രുവരി 14, തിങ്കളാഴ്‌ച
രണ്ടില്‍ രണ്ടും ശരി
Posted by
ANSAR NILMBUR
രണ്ടു രൂപങ്ങളില്‍ ഏതു രൂപത്തില്‍ എഴുതിയാലും ശരിയാവുന്ന ചില വാക്കുകള്‍ പരിചയപ്പെടുത്താന്‍ ആഗ്രഹിക്കുന്നു .
ശരിയായ രൂപം ..................ശരിയായ രൂപം
അങ്ങനെ.....................................അങ്ങിനെ.
എങ്ങനെ......................................എങ്ങിനെ
ഇങ്ങനെ........................................ഇങ്ങിനെ
അടക്ക .........................................അടയ്ക്ക
ആക്രമണം..................................അക്രമണം
അടിയന്തിരം .............................അടിയന്തരം
അടിയന്തിരാവസ്ഥ ................അടിയന്തരാവസ്ഥ
അപകര്‍ഷബോധം.................അപകര്‍ഷതാബോധം ആഭിചാരം ...............................അഭിചാരം
അയല്‍പക്കം ..........................അയല്‍വക്കം
അറുകൊല ...............................അറുംകൊല
അപമാനം ..............................അവമാനം
അസല്‍ ......................................അസ്സല്‍ .
ആകെത്തുക .............................ആകത്തുക
ബാക്കി താല്‍പര്യമുള്ളവര്‍ കണ്ടെത്തുമല്ലോ....?