ഒരു കുത്ത് കേസ്
ചിഹ്നനം ( രണ്ട്)
പൂര്‍ണവിരാമം അഥവാ ബിന്ദുവിനെയാണ് അടുപ്പമുള്ളവര്‍ കുത്ത് എന്ന് വിളിക്കു ന്നത്.
൧) എല്ലാ പ്രധാന വാക്യങ്ങളു ടെയും ഒടുവില്‍ ഈ അടയാളം ഉണ്ടാവണം.
വാക്യാന്തത്തില്‍ ഈ പ്രയോഗം
നിശ്ശേഷം നിര്‍ത്തണം എന്ന് സൂചിപ്പിക്കുന്നു.
ഉദാ. ഏവര്‍ക്കും എന്‍റെ ഹൃദയം നിറഞ്ഞ നബിദിനാശംസകള്‍.
വാക്യാന്തത്തില്‍ ഈ പ്രയോഗം
നിശ്ശേഷം നിര്‍ത്തണം എന്ന് സൂചിപ്പിക്കുന്നു.
ഉദാ. ഏവര്‍ക്കും എന്‍റെ ഹൃദയം നിറഞ്ഞ നബിദിനാശംസകള്‍.
൨) ചുരുക്കെഴുത്തുകള്‍ക്ക് ശേഷം ബിന്ദു നിര്‍ബന്ധം
ഉദാ.
മി.( മിസ്റ്റര്‍ )
ഡോ.(ഡോക്റ്റര്‍ )
ക്രി.വി. (ക്രിയാവിശേഷണം)
കേ.പാ. (കേരള പാണിനീയം)
ശ്രീ. (ശ്രീമാന്‍)
സ്വ. ലേ. (സ്വന്തം ലേഖകന്‍ )
കി. മീ. (കിലോ മീറ്റര്‍ )
൩) രൂപയും പൈസയും ദശാംശ ഗുണിതത്തിന് ഉപയോഗിച്ചിരിക്കുന്നതിനാല്‍ പൈസക്ക് മുന്‍പില്‍
പൂര്‍ണ വിരാമം ചേര്‍ക്കാറുണ്ട്.
ഉദാ. 5 .10 , 9 .99
൩) ഗവേഷണ/ നിയമ പ്രബന്ധ ങ്ങള്‍ പോലുള്ളവയില്‍ അദ്ധ്യായം , ശീ ര്‍ഷകം , ഉപ ശീ ര്‍ഷകം എന്നിവ വേര്‍തിരിക്കാന്‍
ബിന്ദു ഉപയോഗിക്കാം
ഉദാ. കേ.ഇ ആര്‍. 8 . 6 .5 (എട്ടാം അദ്ധ്യായം, ആറാം ശീ ര്‍ഷകം , അഞ്ചാം ഉപശീ ര്‍ഷകം ....)
4 comments:
ഇനിയും പോന്നോട്ടെ..
അക്കങ്ങളും മലയാളീകരിച്ചത് അങ്ങിനെ ഉദ്ദേശിച്ചു തന്നെയാവും ല്ലേ ?? I mean points >>
thanks master
അപ്പോള്‍ മ ബ്ലോ എന്നാല്‍ മലയാളം ബ്ലോഗേര്‍സ് എന്നും ആക്കാം അല്ലെ?
aashamsakal.......
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ