preload preload preload preload

2011, ഫെബ്രുവരി 8, ചൊവ്വാഴ്ച

അക്ഷരാശ്രമം

സുഹൃത്തുക്കളെ,
നമ്മുടെ ഗ്രൂപ്പിന്റെ ആഭിമുഖ്യത്തില്‍ നാം ആരംഭിക്കാന്‍ തീരുമാനിച്ച 'അക്ഷരത്തെറ്റ് രോഗ ചികിത്സാ കേന്ദ്രം' ഉടന്‍ പ്രവര്‍ത്തന മാരംഭിക്കുന്നതാണ്. നിലവില്‍ ഇരിങ്ങാട്ടിരി, കൂടരഞ്ഞി, റാണി പ്രിയ എന്നീ മൂന്നു പേരെയാണ് അതിന്റെ ചുമതല അഡ്മിന്‍ ഏല്‍പ്പിച്ചിരിക്കുന്നത്. ഒന്ന് രണ്ടു പേരെ കൂടി ഇതില്‍ ഉള്‍പ്പെടുത്താമെന്നു തോന്നുന്നു. ആ വിഷയത്തില്‍ നിങ്ങളുടെ അഭിപ്രായം അറിയിക്കുമെന്ന് കരുതുന്നു. ഇത് ആരുടേയും കേമത്തം കാണിക്കാനോ, അല്‍പത്തം വെളിപ്പെടുത്താനോ ഉദ്ദേശിച്ചുള്ള പരിപാടിയല്ല. പ്രൂഫ്‌ റീഡിംഗ്, എഡിറ്റിംഗ് എന്നീ അനിവാര്യമായ മിനുക്ക്‌ ക്രിയകള്‍ നടക്കാതെ പോകുന്നു എന്നതാണ് ബ്ലോഗു രംഗത്തെ വലിയ ഒരു അപാകതയായി പലരും പറയുന്നത്. അതിനു ചെറിയ ഒരു പരിഹാരം എന്ന നിലക്കേ ഈ പരിപാടിയെ കാണേണ്ടതുള്ളൂ.
എഴുത്തിനും വായനക്കുമിടയില്‍ നമുക്കുണ്ടാകുന്ന ഭാഷാപരമായ സംശയങ്ങള്‍ക്കും, തീര്‍പ്പുകള്‍ക്കും ഒരു വേദി എന്ന് മാത്രം. ഈ കേന്ദ്രത്തിലെ 'ചികിത്സ' തികച്ചും സൌജന്യവും രഹസ്യവുമായിരിക്കും. സംശയങ്ങള്‍ ഫേസ് ബുക്കിലെ പെഴ്സണല്‍ മെസ്സജ് വഴി നിങ്ങള്‍ക്ക് അറിയിക്കാം. ഇരുപത്തിനാല് മണിക്കൂറിനുള്ളില്‍ ഉത്തരം നിങ്ങള്‍ക്ക് കിട്ടും. എന്ന് വെച്ച് മാറ്റര്‍ മുഴുവനും അയച്ചു തിരുത്താനും എഡിറ്റ്‌ ചെയ്യാനും പ്രൂഫ്‌ നോക്കാനും ആവശ്യപ്പെടരുത്. അത് പ്രായോഗികവുമല്ല. ഈ വേദിയിലൂടെ ഭാഷാപരമായ ചില 'എക്സര്‍ സൈസുകള്‍ ' കൂടി ഉദ്ദേശിക്കുന്നുണ്ട്. അത് എന്തൊക്കെ ആവണം എന്ന് അഭിപ്രായം പറയേണ്ടത് നിങ്ങളാണ്. ഒരു കാര്യം ഒന്ന് കൂടി ഉണര്‍ത്തുന്നു. ഇവിടെ ആരുടെതും അവസാന വാക്കല്ല. ആരും ഭാഷാ പണ്ഡിത രുമല്ല. അറിയാവുന്ന കാര്യങ്ങള്‍ നാം പരസ്പരം പങ്കു വെക്കുന്നു എന്ന് മാത്രം.

20 comments:

.. പറഞ്ഞു...

Best Wishes
Very
Nice Project

Sameer Thikkodi പറഞ്ഞു...

കുറെ ദിവസത്തെ ആരുടെയൊക്കെയോ ആലോചന ഇതാ ഇവിടെ സാധൂകരിചിരിക്കുന്നു ... ഞാനും ഉണ്ട് .. ഒരു സ്ലേറ്റും പെന്‍സിലും വാങ്ങി ദാ വരുന്നു ....

അണിയറ പ്രവര്‍ത്തകര്‍ക്ക് അകൈദവമായ (അങ്ങിനെ അല്ലെ ?) നന്ദി ...

Ismail Chemmad പറഞ്ഞു...

മലയാള ബ്ലോഗിങ് രംഗത്ത് "മ" ഗ്രൂപ്പിന്റെ ചരിത്രപരമായ കാല്‍വെപ്പ്

ANSAR NILMBUR പറഞ്ഞു...

kollaam ...super

ആചാര്യന്‍ പറഞ്ഞു...

മലയാള ഭാഷയുടെ നന്മയ്ക്ക് വേണ്ടി നമുക്ക് നമ്മാല്‍ കഴിയുന്ന സഹായങ്ങള്‍ ചെയ്യാം എന്തേ..അതെന്നെ അല്ലെ....

ഐക്കരപ്പടിയന്‍ പറഞ്ഞു...

The admin deserves appreciation for this immediate action.....അതെന്നെ അല്ലെ Imthi ? hi hi....

കൊമ്പന്‍ പറഞ്ഞു...

angane thanne angane thanne munnile maappila parayumbpole

Unknown പറഞ്ഞു...

നല്ല കാര്യം..

entemonagm2 പറഞ്ഞു...
രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.
അജ്ഞാതന്‍ പറഞ്ഞു...

നന്മകള്‍ ...ഒപ്പം സാധ്യമാവുന്നത് എല്ലാം ചെയ്യാമെന്ന വാക്കും.

ഈറന്‍ നിലാവ് പറഞ്ഞു...

ellavidha aashamsakalum nerunnu....

Basheer Vallikkunnu പറഞ്ഞു...

very innovative move.. best wishes..

ഫസലുൽ Fotoshopi പറഞ്ഞു...

വളരെ നല്ലകാര്യം. ഇനി ഇവിടെ വന്നാല്‍ മതിയല്ലൊ.

കൂതറHashimܓ പറഞ്ഞു...

ഇത്തരം നന്മകള്‍ക്ക് എന്റെ പിന്തുണ

Anil cheleri kumaran പറഞ്ഞു...

നല്ല സംരംഭം തന്നെ. ആശംസകൾ..!

അൽ‌പത്തം അല്ല, അൽ‌പ്പത്തം ആണ് ശരി.
അത് പോലെ, 'എക്സർ‌സൈസുകൾ', 'ഭാഷാപണ്ഡിതരുമല്ല'
എന്നിവ ഇടയ്ക്ക് സ്പേസ് ഇല്ലാതെ ചേർന്നിരിക്കുകയും വേണം.

mukthaRionism പറഞ്ഞു...

ഹാജര്‍!

Noushad Koodaranhi പറഞ്ഞു...

ഈ ഗ്രൂപ്പിന്റെ സാര്‍ഥകമായ ഒരു സംരംഭം ....

Naushu പറഞ്ഞു...

ആശംസകള്‍ ....

Unknown പറഞ്ഞു...

നല്ല ശ്രമം.

Unknown പറഞ്ഞു...

നല്ല കാര്യം..ആശംസകള്‍ ....

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ