'വന്ജിക്കുക' എന്ന് ചിലരൊക്കെ എഴുതുന്നുണ്ട്. അത് ഗൂഗിളിന്റെ കുഴപ്പമാണോ നമ്മുടെ കുഴപ്പമാണോ എന്ന് ഒരു അഞ്ചു വട്ടമെങ്കിലും ചിന്തിക്കണം. വഞ്ചിയില്‍ കേറുമ്പോള്‍ സഞ്ചി കൂടെയുണ്ടെങ്കില്‍ സഞ്ചാരം കുറച്ചു പ്രയാസം സൃഷ്ടിക്കും. അല്ലെ?
'ത്രുപ്തന്' എന്ന് എഴുതിയാല്‍ വായിക്കുന്ന ഒരാള്‍ക്കും ഒരു തൃപ്തിയും തോന്നില്ല നമ്മോട്. നല്ല ആശയമുണ്ടായാലും നല്ല വിഷയമായാലും ഒരു സംതൃപ്തി യുണ്ടാവില്ല . വായനക്കാരെ തൃപ്തി പ്പെടുത്തിയാലെ അവര്‍ തൃപ്തിയോടെ വീണ്ടും വരൂ.. എന്ത് പറയുന്നു?
നല്ല വ്യക്തിത്വം ഉള്ള ഒരാള്‍ എന്ന് തോന്നി സംസാരിച്ചു തുടങ്ങി ഒടുവില്‍ പരിയുമ്പോള്‍ ചിലരെ കുറിച്ച് നമുക്ക് മറ്റൊരു അഭിപ്രായം തോന്നാറില്ലേ? അത് പോലെ തോന്നും 'വെക്തിത്വം' എന്ന് എഴുതിക്കാണുമ്പോള്‍. സംസാരത്തില്‍ മാത്രമല്ല എടുപ്പിലും നടപ്പിലും വാക്കിലും നോക്കിലും ഒക്കെ നമ്മുടെ വ്യക്തിത്വം പ്രകടമാകും. അത് പോലെ എഴുത്തിലും. അത് കൊണ്ട് എങ്ങിനെ എഴുതണമെന്നു വ്യക്തമായും നാം അറിഞ്ഞിരിക്കണം ഇപ്പോള്‍ എല്ലാ വ്യക്തികള്‍ക്കും കാര്യം വ്യക്തമായിരിക്കും എന്ന് കരുതുന്നു.
വായില്‍ തോന്നിയത് വിളിച്ചു പറയുന്നതിന് നാം പലപ്പോഴും ഉപയോഗിക്കുന്ന ഒരു പഴഞ്ചൊല്ലാണ് വായില്‍ തോന്നുന്നത് കോതക്ക് പാട്ട് എന്നത്. ഇത് എഴുതുമ്പോള്‍ 'വാഴില്‍' എന്നായാല്‍ അങ്ങിനെ ഒരു അവയവം കോതക്ക് അല്ല ഒരു മനുഷ്യനും ഇല്ലാത്തത് കൊണ്ട് അങ്ങിനെ ഒരു പാട്ടിനെ കുറിച്ച് പറയുന്നത് അര്‍ത്ഥ ശൂന്യമാണ്. അല്ലെ?
സാഹചര്യം നോക്കി സംസാരിക്കണം. അത് ഒരു ചര്യയാകണം. അനുചിതമായ സാഹചര്യങ്ങളിലെ ചില വാക്കുകളും പ്രയോഗങ്ങളും നമ്മെ വല്ലാതെ വിഷമിപ്പിക്കും. 'സാഹജര്യം ' എന്ന് നാം എഴുതുമ്പോള്‍ അത് നമ്മെ വിഷമിപ്പിക്കില്ലെങ്കിലും അക്ഷരമറിയുന്ന വായനക്കാരനെ വല്ലാതെ വിഷമിപ്പിക്കുക മാത്രമല്ല, മുഷിപ്പിക്കുകയും ചെയ്യും.
പ്രശസ്തന്‍ ആവാന്‍ ഇത്തിരി പ്രയാസമാണ്. പക്ഷെ 'പ്രസസ്തന്‍' എന്ന് ഏത് പ്രശസ്തിയുള്ള ആള് എഴുതിയാലും ഉള്ള പ്രശസ്തി കൂടി പോയിക്കിട്ടും എന്ന ഒരു ഗുണമുണ്ട്!
ഇങ്ങിനെ തൊട്ടതിനും പിടിച്ചതിനുമൊക്കെ കുറ്റം പറയാന്‍ നിന്നാല്‍ തെറ്റ് കാണാനും നോക്കാനും മാത്രമേ നേരമുണ്ടാകൂ എന്നും നിങ്ങള്‍ക്ക് വേറെ പണിയൊന്നും ഇല്ലേ എന്നും ചോദിക്കുന്ന വരുണ്ടാകും..
അവര്‍ക്ക് നമസ്ക്കാരം.. അങ്ങിനെ തോന്നാത്തവര്‍ക്ക് നല്ല നമസ്ക്കാരം ..! ഞാന്‍ നമസ്ക്കരിക്കാന്‍ പോകുകയാണ്.

3 comments:
നര്‍മ്മത്തില്‍ പൊതിഞ്ഞു നല്ല കാര്യങ്ങള്‍ അവതരിപ്പിക്കുമ്പോള്‍ അത് അനുവാചകമനസ്സില്‍ വേഗം പതിയും..വളരെയധികം ശ്ലാഘനീയമായ ഒരുദ്യമം..അഭിനന്ദനങ്ങള്‍..
നല്ല പോസ്റ്റ് .....
ഇനിയും നല്ല നല്ല ..വാക്കുകള്‍ പരിചയപ്പെടാം ...
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ