preload preload preload preload

2011, ഫെബ്രുവരി 13, ഞായറാഴ്‌ച

ചിഹ്നനം

                           സര്‍ഗാന്മക വ്യാപാരങ്ങ ളിലൂടെ ഭാഷയെ   സമീപിക്കുന്ന വര്‍ക്ക് ഭാഷയെ കുറിച്ച് അടിസ്ഥാനപരമായ ചില അറിവ്  ഉണ്ടാവേണ്ടത് അത്യാവശ്യമാണ് എന്ന ബോധമാണ് അക്ഷരാശ്രമം എന്ന സദ്‌ ഉദ്യമത്തിന് പിന്നില്‍ ..ഭാഷാ ചിഹ്നങ്ങളെ കുറിച്ചുള്ള ഈ കുറിപ്പ്
ചില ചിന്ന സംശയങ്ങള്‍ ദൂരീകരിക്കാന്‍ സഹായിക്കുമെന്ന് കരുതുന്നു. പ്രതികരണങ്ങള്‍ തീര്‍ച്ചയായും പ്രതീക്ഷിക്കുന്നു. 
       
sundar  raj  sundar .

  ചിഹ്നനം
                                                                                                         
  ചിഹ്നം    എന്ന നാമ പദത്തിന്‍റെ അര്‍ഥം അടയാളം , മുദ്ര (sign ) എന്നാണ്. ചിഹ്നനം എന്നാല്‍ signification  അഥവാ ചിഹ്നങ്ങള്‍ക്ക് അര്‍ഥം കല്‍പ്പിക്കല്‍ എന്നും,
ഭാഷയില്‍ നാം എന്ത്   ഉപയോഗിച്ച്
ചിഹ്നനം ചെയ്യുന്നുവോ അതെല്ലാം ചിഹ്നകങ്ങള്‍ (signifier ) ആയും കരുതാം. 


ഇനി മലയാളത്തിലെ  ചിഹ്നകങ്ങളെ പരിചയപ്പെടാം ..
അങ്കുശം(അല്‍പ വിരാമം ) comma ,
 ബിന്ദു(പൂര്‍ണവിരാമം) fullstop ,
കോഷ്ട്ടം, ( square bracket )    
രോധിനി (അര്‍ദ്ധ വിരാമം),   
കാകു(ചോദ്യ ചിന്ഹം )  
  ഭിത്തിക ( അപൂര്‍ണ വിരാമം) ,
  വലയം(bracket ), 
   സൃമ്ഘല (hyphen ), 
രേഖ (dash ), 
വിക്ഷേപിണി (exclamation mark ), 
  ഉദ്ധരണി ( അപൂര്‍ണ വിരാമം ),  
പ്രശ്ലേഷം ('f ' sign ), 
വിശ്ലേഷം (apostrophe )
 എന്നിങ്ങനെ പതിമൂന്നു ചിഹ്നകങ്ങള്‍ ഭാഷയില്‍ സാധാരണയായി ഉപയോഗിക്കാറുണ്ട്. (അടിയില്‍ വരഞ്ഞ പദങ്ങള്‍ മംഗ്ലീഷില്‍ എഴുതുമ്പോള്‍ മാറ്റം വന്നിട്ടുണ്ട്).
ഇവ കൂടാതെ ഒറ്റ ഉദ്ധരണി ,പൂരണി ചിഹ്നം , നക്ഷത്ര ചിഹ്നം, കാകപദം  എന്നിവയും ചിഹ്നങ്ങളായി ഭാഷയില്‍
ഉപയോഗിച്ച് കാണാറുണ്ട്.

 
ചിന്ഹങ്ങള്‍  ഹൃദിസ്ഥമാക്കാന്‍  രചിക്കപ്പെട്ട  ഒരു   കവിത(?) കൂടി കേട്ടോളൂ
                              അങ്കുശം, ബിന്ദുവും, കോഷ്ട്ടം
                               രോധിനീ ,കാകു, ഭിത്തിക ,
                              വലയം, ശ്ര്മ്ഘലാ രേഖ
                              വിക്ഷേപാനദ്യത്, ഭൂതാത്മകം
                              പ്രശ്ലേഷം, പിന്നെ ,വിശ്ലേഷം
                              ഉദ്ധരണി തഥാപരം ,
                              ചിന്ഹങ്ങള്‍ പതിമൂന്നത്രേ
                               ഭാഷയില്‍ രാജസമ്മതം..
ഇവയില്‍ ഓരോ ചിഹ്നങ്ങളെ   കുറിച്ചും വിശദമായി പ്രതിപാദിച്ചാല്‍ മാത്രമേ ഈ ദൌത്യം പൂര്‍ണമാവുകയുള്ളൂ.
തല്‍ക്കാലം കാകുവിനെ കുറിച്ച് പറയാം..
           കാകു (?)
പ്രധാനമായും നാല് തരത്തില്‍ ആണ് ഇതിന്‍റെ ഉപയോഗം
൧)  ചോദ്യാര്‍ത്തമുള്ള  പൂര്‍ണ വാക്യങ്ങളുടെ അവസാനം
                            ഉദാ : ആരാണ് നിങ്ങള്‍?
                                         നിങ്ങള്‍ എപ്പോള്‍ വന്നു?
                                         ഏത് ബ്ലോഗറാണ് ഇത് എഴുതിയത്?
൨) പറയുന്ന കാര്യത്തിലുള്ള നിജസ്ഥിതിയില്‍ ഉള്ള സംശയം
                              ഉദാ: രണ്ടായിരം വര്‍ഷം(?)  പഴക്കമുള്ള ഭാഷയാണ്‌ മലയാളം .
                                         ജിദ്ദയിലാണ് (?) ഏറ്റവും കൂടുതല്‍ ബ്ലോഗര്‍മാര്‍ ഉള്ളത്.
൩)  ഘടനാ പരമായി വിധി  രൂപത്തില്‍ ആണെങ്കിലും അര്‍ഥം നിഷേധ രൂപത്തില്‍ സൂചിപ്പിക്കുക
                             ഉദാ): ഈ വാര്‍ത്ത നീ നേരത്തേ  അറിഞ്ഞു?
                                          ഇന്നലെ   അവര്‍ പോയിരുന്നു?

൪) ഔപചാരികമായ  ചോദ്യ വാക്യ രൂപങ്ങള്‍ക്ക്‌  ശേഷം  ചോദ്യചിഹ്നം (കാകു) ആവശ്യമില്ല. പൂര്‍ണ വിരാമം ധാരാളം മതി.
                              ഉദാ: ഈ സന്തോഷ വാര്‍ത്ത വീട്ടില്‍ അറിയിക്കാമോ.                                                                ഞാനീ എഴുത്ത് അവസാനിപ്പിക്കട്ടെയോ.

(അവലംബം : ഗ്രന്ഥപ്പുര )
 

5 comments:

നാമൂസ് പറഞ്ഞു...

വളരെ ഉപകാരപ്പെടുന്ന ഒരു പോസ്റ്റ് തന്നെയാണിത്.

Noushad Vadakkel പറഞ്ഞു...

പുസ്തക വായന നിലക്കുമെന്നു ആശങ്കപ്പെടുന്ന ഇക്കാലത്ത് ഭാഷ സ്നേഹികളെ വീണ്ടും വ്യാകരണ ചിന്തകളിലേക്കും പുസ്തകങ്ങളിലേക്കും ആകര്‍ഷിക്കുന്ന പോസ്റ്റ്‌ ...നന്ദി സുന്ദര്‍ രാജ് സുന്ദര്‍ ....ഇതൊരു തുടക്കം മാത്രമാണെന്ന് കരുതട്ടെ ...വീണ്ടും പ്രതീക്ഷിക്കുന്നു ..:)

ആചാര്യന്‍ പറഞ്ഞു...

ഇനിയും നല്ല നല്ല പരിചയങ്ങള്‍ ഞങ്ങള്‍ക്ക് പഠിപ്പിക്കുക...

Unknown പറഞ്ഞു...

Nalla post. Thank you. Vidhya pakarnnu nalkunnathanu etavum mikachath. U did it.

Unknown പറഞ്ഞു...

സംബോധന ചിഹ്നം ഏതാണ്

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ