സര്‍ഗാന്മക വ്യാപാരങ്ങ ളിലൂടെ ഭാഷയെ സമീപിക്കുന്ന വര്‍ക്ക് ഭാഷയെ കുറിച്ച് അടിസ്ഥാനപരമായ ചില അറിവ് ഉണ്ടാവേണ്ടത് അത്യാവശ്യമാണ് എന്ന ബോധമാണ് അക്ഷരാശ്രമം എന്ന സദ് ഉദ്യമത്തിന് പിന്നില്‍ ..ഭാഷാ ചിഹ്നങ്ങളെ കുറിച്ചുള്ള ഈ കുറിപ്പ്
ചില ചിന്ന സംശയങ്ങള്‍ ദൂരീകരിക്കാന്‍ സഹായിക്കുമെന്ന് കരുതുന്നു. പ്രതികരണങ്ങള്‍ തീര്‍ച്ചയായും പ്രതീക്ഷിക്കുന്നു.
sundar raj sundar .
ചിന്ഹങ്ങള്‍ ഹൃദിസ്ഥമാക്കാന്‍ രചിക്കപ്പെട്ട ഒരു കവിത(?) കൂടി കേട്ടോളൂ
ഇവയില്‍ ഓരോ ചിഹ്നങ്ങളെ കുറിച്ചും വിശദമായി പ്രതിപാദിച്ചാല്‍ മാത്രമേ ഈ ദൌത്യം പൂര്‍ണമാവുകയുള്ളൂ.
തല്‍ക്കാലം കാകുവിനെ കുറിച്ച് പറയാം..
കാകു (?)
പ്രധാനമായും നാല് തരത്തില്‍ ആണ് ഇതിന്‍റെ ഉപയോഗം
൧) ചോദ്യാര്‍ത്തമുള്ള പൂര്‍ണ വാക്യങ്ങളുടെ അവസാനം
ഉദാ : ആരാണ് നിങ്ങള്‍?
നിങ്ങള്‍ എപ്പോള്‍ വന്നു?
ഏത് ബ്ലോഗറാണ് ഇത് എഴുതിയത്?
൨) പറയുന്ന കാര്യത്തിലുള്ള നിജസ്ഥിതിയില്‍ ഉള്ള സംശയം
ഉദാ: രണ്ടായിരം വര്‍ഷം(?) പഴക്കമുള്ള ഭാഷയാണ് മലയാളം .
ജിദ്ദയിലാണ് (?) ഏറ്റവും കൂടുതല്‍ ബ്ലോഗര്‍മാര്‍ ഉള്ളത്.
൩) ഘടനാ പരമായി വിധി രൂപത്തില്‍ ആണെങ്കിലും അര്‍ഥം നിഷേധ രൂപത്തില്‍ സൂചിപ്പിക്കുക
ഉദാ): ഈ വാര്‍ത്ത നീ നേരത്തേ അറിഞ്ഞു?
ഇന്നലെ അവര്‍ പോയിരുന്നു?
൪) ഔപചാരികമായ ചോദ്യ വാക്യ രൂപങ്ങള്‍ക്ക് ശേഷം ചോദ്യചിഹ്നം (കാകു) ആവശ്യമില്ല. പൂര്‍ണ വിരാമം ധാരാളം മതി.
ഉദാ: ഈ സന്തോഷ വാര്‍ത്ത വീട്ടില്‍ അറിയിക്കാമോ. ഞാനീ എഴുത്ത് അവസാനിപ്പിക്കട്ടെയോ.
(അവലംബം : ഗ്രന്ഥപ്പുര )
ചില ചിന്ന സംശയങ്ങള്‍ ദൂരീകരിക്കാന്‍ സഹായിക്കുമെന്ന് കരുതുന്നു. പ്രതികരണങ്ങള്‍ തീര്‍ച്ചയായും പ്രതീക്ഷിക്കുന്നു.
sundar raj sundar .
ചിഹ്നനം
ചിഹ്നം എന്ന നാമ പദത്തിന്‍റെ അര്‍ഥം അടയാളം , മുദ്ര (sign ) എന്നാണ്. ചിഹ്നനം എന്നാല്‍ signification അഥവാ ചിഹ്നങ്ങള്‍ക്ക് അര്‍ഥം കല്‍പ്പിക്കല്‍ എന്നും,
ഭാഷയില്‍ നാം എന്ത് ഉപയോഗിച്ച് ചിഹ്നനം ചെയ്യുന്നുവോ അതെല്ലാം ചിഹ്നകങ്ങള്‍ (signifier ) ആയും കരുതാം.
ഭാഷയില്‍ നാം എന്ത് ഉപയോഗിച്ച് ചിഹ്നനം ചെയ്യുന്നുവോ അതെല്ലാം ചിഹ്നകങ്ങള്‍ (signifier ) ആയും കരുതാം.
ഇനി മലയാളത്തിലെ ചിഹ്നകങ്ങളെ പരിചയപ്പെടാം ..
അങ്കുശം(അല്‍പ വിരാമം ) comma ,
ബിന്ദു(പൂര്‍ണവിരാമം) fullstop ,
കോഷ്ട്ടം, ( square bracket )
രോധിനി (അര്‍ദ്ധ വിരാമം),
കാകു(ചോദ്യ ചിന്ഹം )
ഭിത്തിക ( അപൂര്‍ണ വിരാമം) ,
വലയം(bracket ),
സൃമ്ഘല (hyphen ),
രേഖ (dash ),
വിക്ഷേപിണി (exclamation mark ),
ഉദ്ധരണി ( അപൂര്‍ണ വിരാമം ),
പ്രശ്ലേഷം ('f ' sign ),
വിശ്ലേഷം (apostrophe )
എന്നിങ്ങനെ പതിമൂന്നു ചിഹ്നകങ്ങള്‍ ഭാഷയില്‍ സാധാരണയായി ഉപയോഗിക്കാറുണ്ട്. (അടിയില്‍ വരഞ്ഞ പദങ്ങള്‍ മംഗ്ലീഷില്‍ എഴുതുമ്പോള്‍ മാറ്റം വന്നിട്ടുണ്ട്).
ഇവ കൂടാതെ ഒറ്റ ഉദ്ധരണി ,പൂരണി ചിഹ്നം , നക്ഷത്ര ചിഹ്നം, കാകപദം എന്നിവയും ചിഹ്നങ്ങളായി ഭാഷയില്‍
ഉപയോഗിച്ച് കാണാറുണ്ട്.
ഉപയോഗിച്ച് കാണാറുണ്ട്.
ചിന്ഹങ്ങള്‍ ഹൃദിസ്ഥമാക്കാന്‍ രചിക്കപ്പെട്ട ഒരു കവിത(?) കൂടി കേട്ടോളൂ
അങ്കുശം, ബിന്ദുവും, കോഷ്ട്ടം
രോധിനീ ,കാകു, ഭിത്തിക ,
വലയം, ശ്ര്മ്ഘലാ രേഖ
വിക്ഷേപാനദ്യത്, ഭൂതാത്മകം
പ്രശ്ലേഷം, പിന്നെ ,വിശ്ലേഷം
ഉദ്ധരണി തഥാപരം ,
ചിന്ഹങ്ങള്‍ പതിമൂന്നത്രേ
ഭാഷയില്‍ രാജസമ്മതം..
രോധിനീ ,കാകു, ഭിത്തിക ,
വലയം, ശ്ര്മ്ഘലാ രേഖ
വിക്ഷേപാനദ്യത്, ഭൂതാത്മകം
പ്രശ്ലേഷം, പിന്നെ ,വിശ്ലേഷം
ഉദ്ധരണി തഥാപരം ,
ചിന്ഹങ്ങള്‍ പതിമൂന്നത്രേ
ഭാഷയില്‍ രാജസമ്മതം..
തല്‍ക്കാലം കാകുവിനെ കുറിച്ച് പറയാം..
കാകു (?)
പ്രധാനമായും നാല് തരത്തില്‍ ആണ് ഇതിന്‍റെ ഉപയോഗം
൧) ചോദ്യാര്‍ത്തമുള്ള പൂര്‍ണ വാക്യങ്ങളുടെ അവസാനം
ഉദാ : ആരാണ് നിങ്ങള്‍?
നിങ്ങള്‍ എപ്പോള്‍ വന്നു?
ഏത് ബ്ലോഗറാണ് ഇത് എഴുതിയത്?
൨) പറയുന്ന കാര്യത്തിലുള്ള നിജസ്ഥിതിയില്‍ ഉള്ള സംശയം
ഉദാ: രണ്ടായിരം വര്‍ഷം(?) പഴക്കമുള്ള ഭാഷയാണ് മലയാളം .
ജിദ്ദയിലാണ് (?) ഏറ്റവും കൂടുതല്‍ ബ്ലോഗര്‍മാര്‍ ഉള്ളത്.
൩) ഘടനാ പരമായി വിധി രൂപത്തില്‍ ആണെങ്കിലും അര്‍ഥം നിഷേധ രൂപത്തില്‍ സൂചിപ്പിക്കുക
ഉദാ): ഈ വാര്‍ത്ത നീ നേരത്തേ അറിഞ്ഞു?
ഇന്നലെ അവര്‍ പോയിരുന്നു?
൪) ഔപചാരികമായ ചോദ്യ വാക്യ രൂപങ്ങള്‍ക്ക് ശേഷം ചോദ്യചിഹ്നം (കാകു) ആവശ്യമില്ല. പൂര്‍ണ വിരാമം ധാരാളം മതി.
ഉദാ: ഈ സന്തോഷ വാര്‍ത്ത വീട്ടില്‍ അറിയിക്കാമോ. ഞാനീ എഴുത്ത് അവസാനിപ്പിക്കട്ടെയോ.
(അവലംബം : ഗ്രന്ഥപ്പുര )
5 comments:
വളരെ ഉപകാരപ്പെടുന്ന ഒരു പോസ്റ്റ് തന്നെയാണിത്.
പുസ്തക വായന നിലക്കുമെന്നു ആശങ്കപ്പെടുന്ന ഇക്കാലത്ത് ഭാഷ സ്നേഹികളെ വീണ്ടും വ്യാകരണ ചിന്തകളിലേക്കും പുസ്തകങ്ങളിലേക്കും ആകര്‍ഷിക്കുന്ന പോസ്റ്റ് ...നന്ദി സുന്ദര്‍ രാജ് സുന്ദര്‍ ....ഇതൊരു തുടക്കം മാത്രമാണെന്ന് കരുതട്ടെ ...വീണ്ടും പ്രതീക്ഷിക്കുന്നു ..:)
ഇനിയും നല്ല നല്ല പരിചയങ്ങള്‍ ഞങ്ങള്‍ക്ക് പഠിപ്പിക്കുക...
Nalla post. Thank you. Vidhya pakarnnu nalkunnathanu etavum mikachath. U did it.
സംബോധന ചിഹ്നം ഏതാണ്
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ