preload preload preload preload

2011, ഫെബ്രുവരി 13, ഞായറാഴ്‌ച

ചില്ലക്ഷരങ്ങള്‍ക്കു ശേഷമുള്ള ഇരട്ടിപ്പ്

അടുത്ത കാലത്തായി ഭാഷാ പോഷിണിയിലും  മാതൃഭൂമി വാരികയിലും പരമ്പരാഗത രൂപത്തില്‍ നിന്നും വിത്യസ്തമായി ചില വാക്കുകള്‍ കണ്ടപ്പോള്‍ ഈയുള്ളവന്‍ ചില മലയാള ഭാഷാ പണ്ഡിതരോട് അതിന്‍റെ കാരണം അന്വേഷിച്ചപ്പോള്‍  മനസിലായ ഒരു കാര്യം നിങ്ങളുമായി പങ്കു വെക്കുന്നു. ആദ്യം ഞാന്‍ കണ്ട വാക്കുകളും അവ  പുതിയ രൂപത്തില്‍ എഴുതപ്പെടുന്ന രൂപവും കാണുക.
 
 
 
നിലവിലുള്ളവ------------------പുതിയ രൂപം 
അപര്‍ണ്ണ-----------------------------അപര്‍ണ
അര്‍ബ്ബന്‍-----------------------------അര്‍ബന്‍ 
അര്‍ദ്ധം--------------------------------അര്‍ധം 
അര്‍ത്ഥം-------------------------------അര്‍ഥം
ഊര്‍ജ്ജം -------------------------------ഊര്‍ജം 
ഊര്‍മ്മിള -----------------------------ഊര്‍മിള 
ഓര്‍മ്മ ----------------------------------ഓര്‍മ
വര്‍ണ്ണം ---------------------------------വര്‍ണം
വിദ്യാര്‍ത്ഥി --------------------------വിദ്യാര്‍ഥി
മര്‍ദ്ദം -------------------------------------മര്‍ദം 
നര്‍മ്മം -----------------------------------നര്‍മം 
സര്‍ഗ്ഗം ------------------------------------സര്‍ഗം 
സ്വര്‍ഗ്ഗം ------------------------------------സ്വര്‍ഗം      
സര്‍വ്വകലാശാല----------------------സര്‍വകലാശാല
സര്‍വ്വേ ------------------------------------സര്‍വേ 
 
 
മാതൃകക്ക് വേണ്ടി ഞാന്‍ ഏതാനും വാക്കുകള്‍  പറഞ്ഞു എന്നു മാത്രം. കൂടുതല്‍ വാക്കുകള്‍ നിങ്ങള്‍ക്കു തന്നെ കണ്ടെത്താം .ചില്ലക്ഷരമായ 'ര്‍' നു ശേഷമുള്ള അക്ഷരം  പുതിയ രൂപത്തില്‍ ഇരട്ടിപ്പിച്ചിട്ടില്ല എന്ന് പുതിയതും പഴയതും    നിരീക്ഷിച്ചാല്‍ നിങ്ങള്‍ക്കു മനസിലാക്കാം.ഇക്കാര്യവുമായി ബന്ധപ്പെട്ട ഒരു നിയമം മനസിലായത്  ഇപ്രകാരമാണ്:  

ചില്ലക്ഷരത്തിനു  ശേഷം ഖരാക്ഷരമാണങ്കില്‍  ( ) ആ അക്ഷരം   ഇരട്ടിപ്പിക്കണം . അതിഖരാക്ഷരങ്ങള്‍  (, , ,, ), മൃദു അക്ഷരങ്ങള്‍ (, , , , ), ഘോഷ അക്ഷരങ്ങള്‍  (, , ,, ), അനുനാസിക അക്ഷരങ്ങള്‍  (, , , , ) എന്നിവയില്‍ ഏതെങ്കിലും ഒന്ന് വന്നാല്‍ ആ അക്ഷരത്തെ  ഇരട്ടിപ്പിക്കേണ്ടതില്ല. അതായത് പ്രാര്‍ത്ഥന എന്നും പ്രാര്‍ഥന എന്നും എഴുതാം എന്നര്‍ഥം. 


വിമര്‍ശനങ്ങള്‍ ഉള്ള ഒരു നിയമം കൂടി ആണിത് എന്നും പറയാന്‍ ആഗ്രഹിക്കുന്നു .  
                                         

4 comments:

ആചാര്യന്‍ പറഞ്ഞു...

അധികം ആളുകളും ഇരട്ടിപ്പിച്ചാണ് ഇപ്പോഴും എഴുതാറു അല്ലെ?..

Neena Sabarish പറഞ്ഞു...

അപ്പോള്‍ അദ്ധ്യാപകനോ?....നല്ല പരിശ്രമങ്ങള്‍ ആശംസകള്‍....

Mohamed Rafeeque parackoden പറഞ്ഞു...

it’s very grateful

CHANDRIKA DAILY പറഞ്ഞു...

ഇത്തരം ശൈലികള്‍ക്ക് ആധികാരിക രേഖ വല്ലതുമുണ്ടോ? നേരത്തെ ഡോ. എം.എം ബഷീര്‍ സാറുമായി ഈ വിഷയം സംസാരിച്ചപ്പോള്‍, ഭാഷാ ഇന്‍സ്റ്റിറ്റിയൂട്ട് ആണ് ഈ ശൈലി ആരംഭിച്ചതെന്ന് പറഞ്ഞതോര്‍ക്കുന്നു. എന്നാല്‍ ഇതിന് വ്യക്തമായ സ്‌റ്റൈല്‍ ബുക്ക് എവിടെയും കണ്ടിട്ടില്ല. ആര്‍ക്കെങ്കിലും ലഭ്യമാക്കാന്‍ കഴിയുമോ?

കഴിഞ്ഞ ദിവസം ഒരു സുഹൃത്തുമായി സംസാരിച്ചപ്പോള്‍ 'ര്‍' നുശേഷം വരുന്ന ക,ച,ട,ത,പ അക്ഷരങ്ങള്‍ ഇരട്ടിപ്പിക്കേണ്ടതില്ലെന്ന് വാദിച്ചു കണ്ടു. ഇത് ശരിയാകുമോ? അങ്കനെയെങ്കിലും ചര്‍ക്ക എന്നത് ചര്‍ക എന്നും പാര്‍പ്പിടം എന്നത് പാര്‍പിടം എന്നുമൊക്കെ വായിക്കേണ്ടി വരില്ലേ?

ഇതു സംബന്ധിച്ച സ്റ്റൈല്‍ ബുക്ക് ആര്‍ക്കെങ്കിലും ലഭ്യമാക്കാന്‍ കഴിയുമോ?
(ജംഷി, 9072036636)

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ