preload preload preload preload

2011, മാർച്ച് 2, ബുധനാഴ്‌ച

വാക്യ വിശേഷങ്ങള്‍

വാക്യ വിശേഷങ്ങള്‍
ഏതെങ്കിലും  ഒരു  ആശയത്തെ  പൂര്‍ണമായി പ്രകാശിപ്പിക്കാന്‍  പര്യാപ്തമായ  ഘടകമാണ്  വാക്യങ്ങള്‍ .
പദങ്ങളുടെ  അര്‍ത്ഥ പൂര്‍ണമായ   സംയോജനം  ആണ്  വാക്കുകളുടെ  സൃഷ്ടിക്കു  കാരണമാവുന്നത് .
ചെറുതും  വലുതും  ആയ  പദങ്ങളുടെ  പരസ്പര  ബന്ധവും  നാമം ,ക്രിയ ,വിശേഷണ -വിശേഷങ്ങള്‍ 
എന്നിവ  തമ്മിലും  ഉള്ള  ബന്ധത്തെ  വ്യാകരണ  ശാസ്ത്രം  "ആകാംക്ഷ " എന്നാണ്  പേരിട്ടിരിക്കുന്നത് .
ആകാംക്ഷാ  പൂര്‍ത്തി വരത്തക്കവണ്ണം ഘടകങ്ങളെ എല്ലാം   വേണ്ട  വിധം  വിന്യസിക്കുമ്പോള്‍ 
വാക്യം  രൂപം  കൊള്ളുകയും പൂര്‍ണമായ  ആശയം  രൂപം കൈവരിക്കുകയും ചെയ്യും.

ഏതൊരു വാക്യത്തിലും രണ്ടു  മുഖ്യ ഘടകങ്ങള്‍  അടങ്ങിയിട്ടുണ്ടാവും .വക്താവ്  എന്തിനെ  പറ്റി പറയുന്നുവോ 
--അതാണ്‌  ഒരു  ഘടകം (  ആഖ്യ  )..  എന്ത്  പറയുന്നുവോ  അത്  രണ്ടാമത്തെ  ഘടകം  . (ആഖ്യാതം )
ഒന്നുകൂടി  വിശദമാക്കിയാല്‍...ഏതെങ്കിലും  ഒന്ന്   ഒരു  സ്ഥിതിയില്‍  ഇരിക്കുന്നുവെന്നോ , ഒരു  പ്രവൃത്തി  ചെയ്യുന്നുവെന്നോ 
പറയുമ്പോഴാണ്  ഒരു  വാക്യം  പൂര്‍ണമാവുന്നത്‌ .

ചൂര്‍ണിക ( കേവല വാക്യം )
സങ്കീര്‍ണ വാക്യം
അംഗാംഗി  വാക്യങ്ങള്‍ 
മഹാ വാക്യം
ഗര്‍ഭ വാക്യം  
കാരക വാക്യങ്ങള്‍   എന്നിങ്ങനെ  വാക്യവിഭാഗങ്ങള്‍   പലതുണ്ട് . (വിശദമായ  വായനക്ക്  ആധുനിക 
മലയാള  വ്യാകരണം ..കേരള  ഭാഷാ  ഇന്‍സ്റ്റിറ്റ്യൂട്ട്  കാണുക )

മലയാളത്തിലെ  വാക്യങ്ങള്‍  സാധാരണയായി  ആരംഭിക്കുന്നത്  ആഖ്യയില്‍  ആയിരിക്കും .
അല്ലെങ്കില്‍  ആഖ്യ 
വാക്യത്തിന്‍റെ  ആദ്യ  ഭാഗത്തില്‍    വരികയെങ്കിലും  ചെയ്യും . വാക്യം  അവസാനിക്കുന്നത്  മിക്കപ്പോഴും  ആഖ്യാതത്തിലാണ്  . കര്‍മമോ ,മറ്റേതെങ്കിലും  കാരകത്തെ   കുറിക്കുന്ന  നാമമോ  വാക്യത്തില്‍ ഉണ്ടെങ്കില്‍ അത്  ആഖ്യക്കും  ആഖ്യാതത്തിനും     ഇടയ്ക്ക്  ,പലപ്പോഴും  ആഖ്യാതത്തിനു  തൊട്ടുമുന്പ്  പ്രയോഗിക്കപ്പെടുന്നു .
അതായത്  ആഖ്യ /കര്‍മം (മറ്റു  കാരകങ്ങള്‍ ) /ആഖ്യാതം  എന്ന   ക്രമത്തിലാവും    മിക്കവാറും   മലയാളത്തിലെ  സാമാന്യമായ  പദക്രമം.

(തുടരും )


5 comments:

ആചാര്യന്‍ പറഞ്ഞു...

ഇങ്ങിനെ ഉപയോഗിക്കുന്ന വാക്യങ്ങള്‍..കൂടി എഴുതിയാല്‍ നന്നായിരുന്നു അടുത്ത ക്ലാസ്സില്‍ പ്രതീക്ഷിക്കാം അല്ലെ..

Noushad Vadakkel പറഞ്ഞു...

ഇത് നല്ല ഒരു തുടക്കമാണ് ....വാക്യങ്ങള്‍ ഉപയോഗിക്കുന്നതിന്റെ രീതിയില്‍ വരുന്ന പിഴവുകള്‍ തിരുത്തുവാന്‍ സഹായകമായ തുടര്‍ പോസ്റ്റുകള്‍ക്കായി കാത്തിരിക്കുന്നു ...:)

Ismail Chemmad പറഞ്ഞു...

വളരെ ഉപകാരപ്രദ മായ പോസ്റ്റ്‌.
ആചാര്യന്‍ പറഞ്ഞ പോലെ ഉദാഹരണങ്ങളും ഉള്‍ പെടുത്തുമെന്ന് കരുതുന്നു.

സുദേഷ് എം രഘു പറഞ്ഞു...

ഒരു സംശയം ചോദിക്കട്ടെ. sentence എന്ന അര്‍ത്ഥത്തില്‍ വാചകം എന്നാണ് നാം പൊതുവേ പ്രയോഗിക്കുന്നത്. വാചകത്തിനും വാക്യത്തിനും ഒരേ അര്‍ത്ഥമാണോ?

സുദേഷ് എം രഘു പറഞ്ഞു...

ഈ ബ്ലോഗിലെ സമയം ശരിയല്ല. സെറ്റിങ്സില്‍ പോയി അതു ശരിയാക്കുമല്ലോ!(സെറ്റിങ്സിലെ Formatting ടാബ് ക്ലിക്കി Time Zone (GMT+05:30)Indian Standard Time എന്നാക്കുക)

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ